രണ്ട് മൂന്ന് ദിവസമായി എന്തെങ്കിലും കനത്തിൽ കഴിക്കണമെന്ന് മനസ്സും വയറും ഒരുപ്പോലെ മന്ത്രിക്കുന്നു.. ഇന്ന് പക്ഷെ അതൊരു ഗർജ്ജനമായിരുന്നു.. ഈ മോഹവുമായി ചെന്നുപെട്ടതോ ഒരു പട്ടിണി സിംഹത്തിന്റെ മുന്നിൽ എന്ന് പറഞ്ഞാൽ മതിയല്ലോ.. ഈ ആവിശ്യം കേട്ട പാതി കേൾക്കാത പാതി ബർഗർ കഴിക്കാം എന്ന് സിയാദും ഞാനും ഏറ്റു..
7 മണിക്ക് ശേഷം പോകാമെന്നാണ് കരുതിയത്..
ഞങ്ങൾ തമ്മിൽ കണ്ടാൽ പിന്നെ വിഷയങ്ങൾക്കുണ്ടോ പഞ്ഞം.. എന്തും ഏതും പറയും.. അതിന്റെ ഇടക്ക് വാട്സപ്പ് ഗ്രൂപ്പിൽ ഒരു അനക്കം കണ്ടു.. ഞാൻ നേരെ പോയി ഇന്നതെ പ്ലാൻ നടക്കാത്തതിലുള്ള നിരാശയും നീരസവും പങ്കുവെച്ചു അപ്പ്പോൾ തന്നെ സ്വാതിയും ജിത്തുവും അവരുടെ നിസ്സഹായതയും സങ്കടവും വിവരിച്ചു.. പിടിച്ചത് കടിച്ചതിനേക്കാൾ വലുതെന്ന് പറഞ്ഞതുപ്പോലെ എന്ന് പറയാലോ.. സിനിമ കണ്ടില്ലേലും കനത്തിൽ കഴിക്കാൻ തന്നെ ആയിരുന്നു അവരുടെ പരിപാടിയും.. പക്ഷെ വില്ലാനായി വന്ന പനി അതും കൊത്തി കൊണ്ടുപോയി എന്ന് പറഞ്ഞാൽ മതി.. ഇവിടെ പനി കൊണ്ടുവന്ന് വില്ലൻ വേഷം ഗംഭീരമാക്കിയ മോളൂട്ടി പ്രത്യേകം കയ്യടി അർഹിക്കുന്നു..പക്ഷെ സ്വാതി ഒരു മുഴം മുന്നേ തന്നെ അല്ലാം സെറ്റാക്കി..വീട്ടിലെത്തേണ്ട താമസം ഫുഡ് ഓർഡർ ചെയ്ത് ഒരുങ്ങിയിരിക്കായിരുന്നു..
സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല.. താഴെ നിന്ന് ഉമ്മ വിളിച്ചപ്പോഴാണ് സമയം നോക്കിയത്..
നമസ്കാരം കഴിഞ്ഞ് മുമ്പ് ഏറ്റത് പൊലെ പുറത്ത് പോകാൻ നേരം ദാ വരുന്നു അടുത്ത വില്ലൻ.. നല്ല കാറ്റും മഴക്കോളും.. എന്നാൾ പിന്നെ പോവണ്ടാന്ന് തീരുമാനിച്ചതാണ്.. എങ്കിലും മനസ്സനുവദിച്ചില്ല.. പിന്നെ ഒന്നും നോക്കിയില്ല നേരെ ചിക്കിംഗ്..!!
ആലുവാ മണപുറത്തെ വെല്ലുന്ന തിരക്കെന്ന് പറയാലോ.. എവിടെ ഓഫറുണ്ട് അവിടെയുണ്ട് മലയാളി.. സമയം 8:15 ക്യൂ നിന്ന് ഓർഡർ ചെയ്തു.. 9 ആയപ്പോൾ ഒന്നു കൂടെ പോയി തിരക്കി.. ക്ഷമയും ക്ഷമയുടെ ഉപ്പാപ്പയും കടന്ന് ചെന്ന് ആമാശയതിൽ നിന്ന് തീപ്പൊരി പാറി.. അപ്പഴേക്കും വിശപ്പിന്റെ ഗർജനം മർമ്മരമായി എന്ന് പറയാം.. പലകുറി ഇറങ്ങിപ്പോകാൻ തുനിഞ്ഞതാണ്.. അവസാനം.. ഞങ്ങളുടെ വിപ്ലവത്തിനു മുൻപിൽ അവർ തോറ്റു തുന്നമ്പാടി.. അങ്ങനെ 9:15 ആയപ്പോൾ ബർഗറെത്തി എന്നാൽ അതിലെ ഡ്രിംങ്‌സും ഫ്രയ്സും ഇനിയും എത്തിയില്ലാ.. ബർഗർ കിട്ടേണ്ട താമസം ഞങ്ങൾ ആന വായിൽ അമ്പഴങ്ങ കണക്കേ അതിനെ അകതത്തോട്ടേയ്‌ക്കാട്ടാവാഹിച്ചു.. ഒരുമയുണ്ടേങ്കിൽ ഉലക്കപുറത്തും കിടക്കാം എന്ന് തോന്നിയത് കൊണ്ടാണോ എന്നറിയില്ല രണ്ട് കോമ്പോ പാക്ക് പറഞ്ഞ ഞങ്ങൾക്ക് ഫ്രയ്സ് ഒറ്റ പാത്രത്തിലാണ് കൊണ്ടുവന്നത്.. തിരക്കായതുകൊണ്ടാണ് എന്നായിരുന്നു അവരുടെ വാദം..പ്രതിഷേധം അണപൊട്ടി..പിന്നെയും കാത്തിരുപ്പ് തുടർന്നു. ഒരു പക്ഷെ ഒരു കാഞ്ജനക്കും ഇങ്ങനെ ഒരു ദുർവിധി ഉണ്ടായിട്ടില്ലന്ന് തോന്നിപ്പോയി.. ചൊണിവന്ന സിയാദും ഞാനും മാറി മാറി ആക്രോശിച്ചു..ഒടുവിൽ അവരുടെ കുറ്റ സമ്മതം..ഓർഡർ തെറ്റി തന്നതാണെന്ന്.. അങ്ങനെ ബാക്കി വിഭവങ്ങളും എത്തി..ഇത് കൊണ്ടുവന്നവനോട് ചത്തവനെന്തിന് ജാതകം എന്ന് ചോദിക്കാതെ ചോദിച്ചൂ.. അപ്പഴേക്കും മനസ്സുകൊണ്ട് ചിക്കിങിനെ വെറുത്തിരുന്നു..എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെ ഓരോ ഫ്രയ്യും സോസ്സിൽ മുങ്ങി എണീക്കുമ്പോൾ എന്ത് വില കൊടുത്തും ഇതിനു പ്രതികാരം ചെയ്യണം എന്ന ഒറ്റ ചിന്ത മാത്രമായിരുന്നു മനസ്സിൽ.. ആദ്യം മനസ്സിൽ തെളിഞ്ഞത് സാക്ഷാൽ കെ.എഫ്.സി. തന്നെ.. ഇതിലും നല്ല പ്രതികാരം വേറെയുണ്ടോ.. അവിടെ പോയി ആവോളം മനസ്സും വയറും നിറയ്കണം..മടുക്കും വരെ തിന്നണം.. ചിക്കിങ് ഇതോർത്ത് കരയണം..പിന്നെ ഒന്നും നോക്കിയില്ലാ ഒറ്റ നിശ്വാസ്സം പ്ലേറ്റ് ക്ലീൻ.. പെപ്‌സി പ്രിയരല്ലാഞ്ഞിട്ടും ഡ്രിംങായി കൊണ്ടുവന്ന പെപ്‌സി മോന്തി കുടിച്ചു.. കാരണം ഇനിയൊരു മാറ്റത്തിനു മുതിർന്നാൽ അത് ചുടല കൊടുത്ത് അടിവാങ്ങുന്നതു പോലെ ആവും എന്ന് നല്ല പോലെ അറിയായിരുന്നു..ആറ്റുനോറ്റ ബർഗർ മോഹം അങ്ങനെ അപ്പുകുട്ടൻ പറഞ്ഞതു പോലെ കലങ്ങിയില്ലമ്മാവാ എന്ന അവസ്ഥയായിപ്പോയി..മഹേഷിനു ലൂണാർ ചെരിപ്പിനു പ്രതികാരമാവമെങ്കിൽ ഞങ്ങള്‍ക്ക് ഇതുമാവാം.. അല്ലാ പിന്നെ..!! ഇനി ബാക്കി കെ.എഫ്.സി.യിൽ കാണാമെടാന്ന് അവരെ വെല്ലും വിളിച്ച് രണ്ട് അവിഞ്ഞ ഏമ്പക്കവുമിട്ട് ഇങ്ങ് ഇറങ്ങി പോന്നൂ.. !!
ശുഭം..!!
ഭാഗ്യമുണ്ടെങ്കിൽ ഇനി കെ.എഫ്.സി യിൽ കാണാം..
-----------------------------------------------
28 ജൂലൈ 2016 ൽ എഴുതിയത്
-അന്‍സാര്‍ മഞ്ഞിയിൽ
No comments:
Post a Comment